Kodanchery

കോടഞ്ചേരി കൃഷിഭവൻ പരിധിയിൽ നെല്ല് കൊയ്ത്തുത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി കൃഷിഭവൻ പരിധിയിൽ വെള്ളുവയൽ പാടശേഖരത്തിന് കീഴിൽ വക്കച്ചൻ പള്ളത്ത്, അബ്ദുള്ള തട്ടൂർ, ബിനു പഴംപള്ളി എന്നിവർ സ്ഥലം പാട്ടത്തിനെടുത്ത് ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അലക്സ് ചെമ്പകശ്ശേരി വിളവെടുത്ത് ഉദ്ഘാടനം ചെയ്തു .

കൊടുവള്ളി ബ്ലോക്ക് ബ്ലോക്ക് അംഗം റോയ് കുന്നപ്പിള്ളി, കോടഞ്ചേരി, കൃഷി ഓഫീസർ കെ എ ഷബീർ അഹമ്മദ്, വക്കച്ചൻ പള്ളത്ത്, ബിനു പഴംപള്ളി എന്നിവർ പങ്കെടുത്തു.

പദ്ധതി പ്രകാരം സൗജന്യമായി കൊടുത്ത നാഷണൽ സീഡ് അതോറിറ്റിയുടെ ആതിര എന്ന ഇനം വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. വിളവെടുക്കുന്ന നെല്ല് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button