Kodanchery

എൻ എസ് എസ് സപ്തദിനക്യാമ്പ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:. ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യാമൃതം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

കോവിഡ് മഹാമാരി പരത്തിയ അരക്ഷിതത്വത്തിന് ശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സഹവാസ ക്യാമ്പുകൾ പുനരാരംഭിച്ചത്. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സ്വാഗതമാശംസിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി എൻ.എസ്.എസ് പോലുള്ള സാമൂഹ്യ സേവന സംഘടനകളുടെ പ്രാധാന്യത്തെ പറ്റിയും ഇവയിൽ പങ്കെടുക്കുന്നത് കൊണ്ട് കൈവരിക്കുന്ന നേട്ടങ്ങളെ കുറിച്ചും സമ്മർത്ഥിച്ചു.

വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി. റ്റി. എ പ്രസിഡൻറ് മാത്യു ചെമ്പോട്ടിക്കൽ, എൻഎസ്.എസ് പ്രോഗ്രാം ഓഫീസർ സജി.ജെ കരോട്ട് തുടങ്ങിയവർ ആശംസ അറിയിച്ചു. വളണ്ടിയർ ലീഡർ അലോണ എലിസബത്ത് തോമസ് നന്ദി പ്രകാശനം നടത്തി.

Related Articles

Leave a Reply

Back to top button