Kozhikode

ജില്ലാപഞ്ചായത്തിന് 256.32 കോടിയുടെ ബജറ്റ്: കൃഷിക്കും ആരോഗ്യത്തിനും ഊന്നൽ

കോഴിക്കോട് : കാർഷിക ആരോഗ്യമേഖലകൾക്ക് പ്രാധാന്യം നൽകി ജില്ലാപഞ്ചായത്ത് ബജറ്റ്. നെൽക്കൃഷി വികസനത്തിനായി കതിരണി- തരിശുരഹിത ജില്ല, പ്രവാസി പാട്ടക്കൃഷി എന്നീ പദ്ധതികൾ നടപ്പാക്കും. ഗോവർധൻ പദ്ധതിയുടെ സഹായത്തോടെ ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും.

വടകരയിലെ ജില്ലാ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് 98.5 കോടി രൂപയും ഡയാലിസിസ് യൂണിറ്റിന് 2.11 കോടി രൂപയും പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിലൂടെ നീക്കിവെച്ചു. 263,98,28,491 രൂപ വരവും 256,32,57,000 രൂപ ചെലവും 7,65,71,491 രൂപ മിച്ചവുമുള്ള ബജറ്റാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ചത്. പ്രസിഡന്റ് കാനത്തിൽ ജമീല അധ്യക്ഷയായി.

വ്യവസായ വികസനത്തിന് ഇന്നൊവേറ്റേഴ്‌സ് മീറ്റ്, മത്സ്യമേഖലയിലെ വിനോദസഞ്ചാരത്തിനായി മത്സ്യസഞ്ചാരി പദ്ധതി, വനിതാ തൊഴിൽസേന, കുടുംബശ്രീയുടെ ഒറ്റ അടുക്കള പദ്ധതി, ഹൈടെക് അങ്കണവാടികൾക്കായി ക്രാഡിൽ പദ്ധതി, സ്റ്റുഡന്റ് പാലിയേറ്റീവ് യൂണിറ്റുകൾ, ട്രാൻസ് ജെൻഡറുകൾക്ക് തൊഴിൽ പരിശീലനം, തൊഴിൽ സംരംഭം, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായധനം തുടങ്ങിയവയാണ് ശ്രദ്ധേയമായ പദ്ധതികൾ.

Related Articles

Leave a Reply

Back to top button