Thiruvambady

യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി

തിരുവമ്പാടി: യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് ശരത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കല്യോടിന്റെ മണ്ണിൽ സിപിഎം ക്രിമിനലുകൾ അതിക്രൂരമായി കൊലപ്പെടുത്തിയ ശരത് ലാലിന്റെയും കൃപേഷിന്റെയും ഓർമ്മകൾക്ക് ഇന്ന് രണ്ടു വയസ്സ്.

ധീരരക്തസാക്ഷികളായ പ്രിയ സഹപ്രവർത്തകരുടെ ജ്വലിക്കുന്ന ഓർമ്മകൾ മുമ്പിൽ ആദരാഞ്ജലികൾ.

അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് അജ്മ്മൽ യു.സി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് വട്ടപ്പറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, മനു കളത്തൂർ, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, അൻവർ തയ്യിൽ, അബിൻ രാജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button