Thiruvambady

സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ സഹവാസ ക്യാമ്പിന് തുടക്കമായി

തിരുവമ്പാടി: സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി കേഡറ്റുകളുടെ ദ്വിദിന സഹവാസ ക്യാമ്പ് സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ആരംഭിച്ചു. റിപ്പബ്ളിക് ദിന അസംബ്ലിയോടെ ആരംഭിച്ച ക്യാമ്പ് സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൗട്ട് മുക്കം എൽ.എ സെക്രട്ടറി നാസർ പൂളമണ്ണിൽ, ഗൈഡ് ജില്ല കമ്മീഷ്ണർ രമ കെ, തങ്കമ്മ തോമസ്, അയൂബ് ഇ, ധന്യ ആന്റണി, ഷാഹിന എ.പി, ജുവൽ ബി മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഫ്ലാഗ് സെറിമണിയെ തുടർന്ന് പുതിയ സ്കൗട്ട്, ഗൈഡ് കേഡറ്റുകളുടെ ഇൻവെസ്റ്റിച്ചർ ചടങ്ങ് നടന്നു. ബോധവത്ക്കരണ ക്ലാസ്സുകൾ, പ്രഥമ ശുശ്രൂഷ-ജീവൻ രക്ഷ ക്ലാസ്സുകൾ, സർവ്വ മത പ്രാർത്ഥന, ഹൈക്കിംഗ്, ക്യാമ്പ് ഫയർ, സാംസ്കരിക സദസ്സ്, പ്രതിഭകളെ ആദരിക്കൽ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ആൻ തെരേസ സുരേഷ്, എൽവിസ് ജോമോൻ, സഖ്ലൈൻ മിർസബ്, അഗ്രജ് എൻ.കെ, റിഫ മെഹ്ജു എന്നിവർ ദ്വിദിന ക്യാമ്പിന് നേതൃത്വം നൽകും. വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്യാമ്പ് അവസാനിക്കും.

Related Articles

Leave a Reply

Back to top button