Thiruvambady
തിരുവമ്പാടി; തോട്ടത്തിൻ കടവ് ശാന്തിനഗർ റോഡ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തോട്ടത്തിൻ കടവ് ശാന്തിനഗർ റോഡിന്റെ ഓൺലൈൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി AC മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.
തോട്ടത്തിൻ കടവിൽ നടന്ന റോഡിന്റെ നാട മുറിക്കൽ കർമ്മം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി അദ്ധ്യക്ഷനായി. വി കുഞ്ഞൻ മാസ്റ്റർ, സാലി സിബി, നഗരസഭ സെക്രട്ടറി സുമയ്യ ബീവി എന്നിവർ സംസാരിച്ചു.







