Thiruvambady

കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി തിരുവമ്പാടിയിൽ നിൽപ്പു സമരം നടത്തി

തിരുവമ്പാടി: കൃഷിഭൂമിയിൽ അനധികൃതമായി ജണ്ട കെട്ടുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കുക, വന്യ മൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നിൽപ്പുസമരം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ബാബു കെ പൈക്കാട്ടിൽ, ബോസ് ജോക്കബ്, ജോൺ പൊന്നമ്പയിൽ, കെ.എം. ജോർജ്, സണ്ണി കാപ്പാട്ടുമല, സണ്ണി പുലിക്കുന്നേൽ, സണ്ണി പെരികലം തറപ്പിൽ, വിൻസെന്റ് വടക്കേമുറിയിൽ, നാരായണൻ മുട്ടുചിറ, ഇ.കെ. വിജയൻ, രാചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button