Thiruvambady

ഓളിക്കൽ ട്രൈബൽ കോളനിയിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഓളിക്കൽ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് വേണ്ടി കോളനിയോട് ചേർന്നുള്ള അംഗൻവാടിയിൽ ഓൺലൈൻ പഠനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

പഠന കേന്ദ്രത്തിലേക്ക് ആവശ്യമായ ടി വി എം എൽ എ ജോർജ്ജ് എം തോമസ് നൽകി. പുന്നക്കൽ ഹൈസ്കൂളിലെ 1999 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ അനുബന്ധ സംവിധാനങ്ങൾ സംഭാവന ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീതാവിനോദ്, വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കതെരുവിൽ, വിൽസൺ റ്റി മാത്യു, യു പി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ, എൽ പി വിഭാഗം ഹെഡ്മിസ്ട്രസ് ഷേർലി, എസ് എസ് എ പ്രതിനിധികൾ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button