Kerala

രാഹുൽഗാന്ധി നയിക്കുന്ന ട്രാക്ടർറാലി നാളെ വയനാട്ടിൽ

കല്പറ്റ : രാജ്യത്ത് നടക്കുന്ന കർഷകസമരങ്ങൾക്ക് പിന്തുണയുമായി രാഹുൽഗാന്ധി എം.പിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മേപ്പാടിയിൽ ട്രാക്ടർ റാലി നടത്തും. രാവിലെ 10.30-ന് മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൃക്കൈപ്പറ്റ മുക്കംകുന്നിൽനിന്ന് തുടങ്ങി ആറു കിലോമീറ്റർ യാത്രചെയ്ത് മുട്ടിൽ ടൗണിൽ സമാപിക്കും.

നൂറുകണക്കിന് ട്രാക്ടറുകളുടെ അകമ്പടിയോടെ നടക്കുന്ന റാലിയിൽ ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും പങ്കാളികളാവും. കാർഷികമേഖലയെ ഒന്നടങ്കം സാമ്പത്തിക ഭീമന്മാർക്ക് അടിയറ വെക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിലും അശാസ്ത്രീയമായ രീതിയിൽ വനമേഖലയ്ക്ക് ചുറ്റും പരിസ്ഥിതിലോല മേഖല രൂപവത്കരിക്കുന്നതിനെതിരേയും ഇന്ധനവില വർധനയിൽ പ്രതിഷേധിക്കുന്നതിനും വേണ്ടിയാണ് റാലി സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button