Koodaranji

ഇന്ധന,പാചക വാതക വില വർദ്ധവ്: വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി അങ്ങാടിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി

കൂടരഞ്ഞി: ദിനംപ്രതിയുള്ള ഇന്ധന,പാചക വാതക വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിക്ഷേധ കൂട്ടായ്മ വ്യാപാരി വ്യവസായി എകോപന സമിതി കൂടരഞ്ഞി യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് പാതിപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു.ജില്ല കമ്മിറ്റി അംഗം ജോസ് പൈബിള്ളി മുഖ്യാപ്രഭാഷണം നടത്തി.

സ്റ്റാൻലി ജോർജ്,ജിനേഷ് തെക്കനാട്ട്,ജോൺസൺ തോണക്കര എന്നിവർ പ്രസംഗിച്ചു.

വിജയൻ മണിയംപാറ, ഷൈജു ആൻ്റണി,ഷുക്കൂർ മിനർവാ,ജെറിനാ റോയ്, അഷ്റഫ് കെ.എം, ജോമ സുരേഷ് എന്നിവർ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button