Kerala

കടലിൽ മീൻ കുറയുന്നു; മത്സ്യബന്ധന മേഖലയിൽ വീണ്ടും പ്രതിസന്ധി

മത്സ്യബന്ധന മേഖലയിൽ വീണ്ടും പ്രതിസന്ധി. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയമായ മത്സ്യബന്ധനവും മൂലം കടലിൽ മീൻ കുറയുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തി പോലും കിട്ടുന്നില്ല. മീൻ കുറഞ്ഞതോടെ വിലയും കുതിച്ചുയരുകയാണ്. ചോമ്പാൽ ഹാർബറിലും താലൂക്കിന്റെ മറ്റു തീരങ്ങളിലും തോണികൾ വെറുതെയിട്ടിരിക്കുകയാണ്. ഈ വർഷം മാസങ്ങളോളം കടലിൽ പോകാതെയിരുന്ന തൊഴിലാളികൾക്ക് ഇപ്പോഴത്തെ അവസ്ഥ ഏറെ പ്രശ്നം സൃഷ്ടിക്കുന്നു.

ഇന്ധന സബ്സിഡി കിട്ടാത്തതു കൊണ്ട് ഭീമമായ പണം മുടക്കി കടലി‍ൽ പോയിട്ടും മീൻ കിട്ടാതെ മടങ്ങുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മണ്ണെണ്ണ ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് ആവശ്യത്തിന് അതു കിട്ടാത്ത പ്രശ്നമുണ്ട്.ഇന്ധന സബ്ഡിസി ഉൾപ്പെടെ ലഭിക്കേണ്ട ആനൂകൂല്യങ്ങൾ ഉടൻ നൽകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. അശോകൻ ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button