Kozhikode
എം കെ രാഘവന്‍ എം പി യുടെ സഹോദരി ലക്ഷ്മിക്കുട്ടി അന്തരിച്ചു

കോഴിക്കോട്: എം കെ രാഘവന്‍ എം പിയുടെ സഹോദരി എം കെ ലക്ഷ്മിക്കുട്ടി(78) അന്തരിച്ചു. കണ്ണൂര്‍ പരിയാരത്തെ വസതിയിലായിരുന്നു അന്ത്യം. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റുമായിരുന്ന പി കുഞ്ഞപ്പന്‍ നമ്പ്യാരുടെ ഭാര്യയാണ്. മക്കള്‍: പ്രസന്ന, പ്രസീത, പ്രവീണ. മരുമക്കള്‍: മാധവന്‍, ശ്രീശന്‍, പരേതനായ രാധാകൃഷ്ണന്‍. സഹോദരങ്ങള്‍: എം കെ രാഘവന്‍, എം കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം കെ രൂഗ്മിണി, പരേതനായ ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍, ശാരദ, പത്മിനി, ശ്യാമള. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടുമണിക്ക് പരിയാരം ശ്മശാനത്തില്‍.






