യൂത്ത് ലീഗ് പദയാത്ര നാളെ ചെറുവാടിയിൽ സമാപിക്കും

തിരുവമ്പാടി: ഇടത് ദുർഭരണത്തിനെതിരെ തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പദയാത്ര നാളെ അഗസ്ത്യൻ മുഴിയിൽ നിന്നാരംഭിച്ച് ചെറുവാടിയിൽ സമാപിക്കും.
വെള്ളിയാഴ്ച നൂറാം തോടിൽ നിന്നാരംഭിച്ച യാത്ര ഈങ്ങാപുഴയിൽ സമാപിച്ചു, സമാപന സമ്മേളനം
സംസ്ഥാന യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
കെ.സി ശിഹാബ് അധ്യക്ഷനായി, വി.കെ ഹുസൈൻ കുട്ടി, അസ്കർ ഫറൂഖ്, ഷാഫി വളഞ്ഞപാറ, അമൽ രാജ്, പി.കെ മജീദ് എന്നിവർ സംസാരിച്ചു.
ശനിയാഴ്ചയിലെ യാത്ര കൂടരഞ്ഞിയിലെ കോലോത്തും കടവിൽ നിന്നുമാണ് ആരംഭിച്ചത്, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എൻ.ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷനായി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസൽ, റഷീദ് ഖാസിമി, സാദിഖലി കൂമ്പാറ, എൻ.എം ഷംസീർ എന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ പദയാത്ര വി.പി.എ ജലീൽ ക്യാപ്റ്റനും, ഷംസീർ പേത്താറ്റിൽ വൈസ് ക്യാപ്റ്റനും, നിസാം കാരശ്ശേരി ഡയറകടറും
റാഫി മുണ്ടുപാറ ,ഷിയാസ് ഇല്ലിക്കൽ എന്നിവർ കോർഡിനേറ്റർമാരുമായാണ് നടക്കുന്നത്
ഇന്ന് തിരുവമ്പാടി നടന്ന സമാപന സമ്മേളനം മണ്ഡലം ലീഗ് സെക്രട്ടറി വി.എ നസീർ ഉദ്ഘാടനം ചെയ്തു.
കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി സലാം തേക്കുംകുറ്റി, മുസ്തഫ കമാൽ, കോയ പുതുവയൽ, എന്നിവർ സംസാരിച്ചു.
അറഫി കാട്ടി പരുത്തി സ്വാഗതവും ജൗഹർ പുളിയക്കോട് നന്ദിയും പറഞ്ഞു. പദയാത്രക്ക് കെ.ടി.ഷമീർ, എ.കെ.റാഫി, എം.കെ.യാസർ, നൗഫൽ പുതുക്കുടി, ഷഫീഖ് ചെമ്പ്കടവ്, മുനീർ തേക്കുംകുറ്റി
വി.കെ.താജു, റഫീഖ് തെങ്ങും ചാലിൽ ഷരീഫ് വെണ്ണക്കോട്, റഊഫ് കൊളക്കാടൻ, ഫസൽ കൊടിയത്തൂർ പി.കെനംഷിദ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.







