Kerala

തിരുവമ്പാടി സീറ്റില്‍ താമരശ്ശേരി രൂപതയുടെ പിന്തുണ തേടി ലീഗ് നേതാക്കള്‍

കോഴിക്കോട്: തിരുവമ്പാടി സീറ്റില്‍ താമരശ്ശേരി രൂപതയുടെ പിന്തുണ ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ രൂപതാധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയത്. ലീഗിന്റെ സീറ്റായ തിരുവമ്പാടിയിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്, എന്നാൽ ഇവിടെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്നതാണ് സഭ ഉന്നയിക്കുന്ന ആവശ്യം.

മുസ്ലീം ലീ​ഗിന്റെ സീറ്റായ തിരുവമ്പാടിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടത് സഭയുടെ അതൃപ്തി മൂലമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലും തിരുവമ്പാടിയിൽ ലീ​ഗ് സ്ഥാനാർത്ഥിയെ നിർത്തുന്ന സാഹചര്യത്തിൽ സഭയുടെ അതൃപ്തി നീക്കാനാകുമോ എന്ന് പരിശോധിക്കാൻ കൂടിയാണ് നേതാക്കൾ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയത്.

വിഷയത്തിൽ സഭയുടെ നിലപാടുകൾ കോൺ​ഗ്രസിനെയും അറിയിച്ചിരുന്നു. താമരശ്ശേരി സഭാ വിശ്വാസികൾ ഏറെയുള്ള സ്ഥലമാണെന്നും അതിലാൽതന്നെ സഭയിൽ നിന്നൊരാൾ മത്സരിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് സഭ. സഭയുടെ ഈ നിലപാട് വരുന്ന തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി നിർണ്ണായത്തിൽ ഏറെ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷിക്കപെടുന്നത്.

Related Articles

Leave a Reply

Back to top button