Karassery
കാരശ്ശേരി നെല്ലിക്കുത്ത്-കീയേടത്ത് റോഡ് പ്രവർത്തി ആരംഭിച്ചു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാം വാർഡിലെ നെല്ലിക്കുത്ത്-കീയേടത്ത് റോഡ് കോൺഗ്രീറ്റ് പ്രവർത്തി ആരംഭിച്ചു.
പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകരയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നിഷാദ് വീച്ചി, മുഹമ്മദ് ചത്കൊടി, സത്താർ പള്ളിയാലി, ബാവ ഒളകര, ലത്തീഫ് നെല്ലിക്കുത്ത്, ഒ സുഹൈൽ എന്നിവർ സംബന്ധിച്ചു.






