Kodiyathur

കേരള വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് സമ്മേളം സംഘടിപ്പിച്ചു.

ചെറുവാടി: കേരള വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് സമ്മേളനം നടത്തി. ജമാൽ പടിഞ്ഞാറത്തറയുടെ ആദ്ധ്യക്ഷതയിൽ കെ.വി.വി.എസ് ജില്ലാ സെക്രട്ടറി രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബാബു വെള്ളാരം കുന്ന് സംഘടനാ കാര്യ നിർദേശങ്ങൾ നൽകി.

ഷബീർ ടൈലർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പുതിയ കമ്മിറ്റിക്കുവേണ്ടി പതിനേഴങ്ക എക്സിക്യുറ്റീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി നൗഷാദ് വി.വി (പ്രസിഡണ്ട്‌), ഷരീഫ് നടുവത്ത് (സെക്രട്ടറി), നജ്മുദ്ധീൻ പി. പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കൊടിയത്തൂർ പഞ്ചായത്തിലെ പ്രധാന ടൗൺ ആയ ചുള്ളിക്കാപറമ്പിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ സമസ്കരണ സംവിധാനം ഒരുക്കണമെന്ന് യോഗം പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു. ഷരീഫ് നടുവത്ത് സ്വാഗതവും ബാലൻ കൈതക്കൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button