Kerala

അതിമാരക മയക്കുമരുന്നായ MDMA കടത്തി കൊണ്ടുവന്ന രണ്ടുപേരെ മുത്തങ്ങയിൽ പിടികൂടി

ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ഉച്ചക്ക് 12 മണിയോടെ മൈസൂരിൽ ഭാഗത്ത്‌  നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറിൽ  അതിമാരക മയക്കുമരുന്നായ MDMA കടത്തി കൊണ്ടുവരുകയായിരുന്ന രണ്ടുപേരെ പിടികൂടി.

കോഴിക്കോട് സ്വതേഷി ഹെനിൻ മൊഹമ്മദ്‌നെയും, തൃശ്ശൂർ സ്വതേഷി ജോയൽ റോയ് ആണ് പിടിയിലായത്

10 വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.  പ്രതികളെയും വാഹനമടക്കം തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി  ബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. 

എക്‌സൈസ് ഇൻസ്‌പെക്ടർ  .പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി. ഹരിദാസൻ,  കെ. കെ. അജയകുമാർ  സി. ഇ. ഒ   സി.സുരേഷ്,  അമൽദേവ്  എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button