Kozhikode

കുന്ദമംഗലം-കാരന്തൂര്‍ ഭാഗത്ത് കടകളില്‍ മോഷണം

കുന്ദമംഗലം: കാരന്തൂര്‍ ഭാഗത്ത് കടകളില്‍ മോഷണം. രണ്ട് കോഴിക്കടകളിലും ഒരു സ്പോട്സ് കടയിലുമാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള രണ്ട് പ്രാവുകളും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാവ് അപഹരിച്ചു.

കുന്ദമംഗലം പി കെ എം ചിക്കന്‍ സ്റ്റാളിലും കാരന്തൂര്‍ ചിക്കന്‍ സ്റ്റാളിലും സിന്ധു തിയ്യേറ്റിന് സമീപത്തെ സ്‌പോര്‍ട്‌സ് കടയിലുമാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button