KeralaThiruvambady

ഇന്ധന വില വർധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി അമലും അബിനും

തിരുവമ്പാടി : രാജ്യത്ത് അനിയന്ത്രിതമായി ഇന്ധന വില ഉയരുന്നതിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി നിലമ്പൂർ സ്വദേശിയായ അമലും തിരുവമ്പാടി സ്വദേശിയായ അബിനും തങ്ങളുടെ യാത്ര ആരംഭിച്ചു.

നഴ്സിങ് വിദ്യാർത്ഥിയായ അമലും പ്ലസ് വൺ വിദ്യാർത്ഥിയായ അബിനും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ യാത്ര ചെയ്ത് ഇന്ധന വില വർധനവിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. ഇരുവരുടെയും പ്രതിഷേധ യാത്രയ്ക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും നാട്ടുകാരും ഒപ്പമുണ്ട്.

ഇരുവർക്കും ശനിയാഴ്ച തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും മലനാട് മാർക്കറ്റിങ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ തിരുവമ്പാടിയിൽ വച്ച് സ്വീകരിണവും യാത്രയയപ്പും നൽകി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, മലനാട് മാർക്കറ്റിങ് സൊസൈറ്റി ബാങ്ക് പ്രസിഡന്റ് ബാബു പൈക്കാട്ടിൽ, സെക്രട്ടറി പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button