Thiruvambady

തിരുവമ്പാടി പഞ്ചായത്തിനെതിരെ സമരത്തിനൊരുങ്ങി; എൽ.ഡി.എഫ്

തിരുവമ്പാടി: കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല എന്ന് ആരോപിച്ച് ഭരണസമിതിക്കെതിരെ എൽ.ഡി.എഫിൻ്റെ നേതൃത്ത്വത്തിൽ മാർച്ച് ആദ്യവാരം സമരം സംഘടിപ്പിക്കുന്നു. പഞ്ചായത്തുതല പ്രചരണ ജാഥയും, ശേഷം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഏകദിന സമരം നടത്താനുമാണ് തീരുമാനം.

സാമ്പത്തിക വർഷം തീരാറായിട്ടും വാർഷിക പദ്ധതിച്ചെലവ് 50% പോലുമായില്ല എന്നും, 17 വാർഡുകളിലും നടപ്പാക്കേണ്ട വികസന പദ്ധതികൾ, പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതകൊണ്ട്, പഞ്ചായത്തിലെ ജനങ്ങൾക്ക് നഷ്ടപ്പെടുകയാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി കാര്യക്ഷമമായി പഞ്ചായത്തു ഭരണം നടത്താൻ കഴിയാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

വരുന്ന മാർച്ച് – 31-ന് മുമ്പ് പദ്ധതി രേഖയിലുള്ള മുഴുവൻ പ്രൊജക്ടുകളും നടപ്പാക്കണമെന്നും എൽ.ഡി.എഫ് കമ്മറ്റി പഞ്ചായത്ത് ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ജോയി മ്ലാങ്കുഴി അധ്യക്ഷനായി. ജോളി ജോസഫ്, സി.എൻ പുരുഷോത്തമൻ, വിൽസൺ താഴത്തു പറമ്പിൽ, ബെന്നി തറപ്പേൽ, പി.സി ഡേവിഡ്, ഗോപീ ലാൽ, കെ.ഡി.ആൻ്റണി, പിടി അഗസ്റ്റിൻ, ജോസ് മാത്യൂസ്, ബെന്നി മണിമലതറപ്പേൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button