Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ ചുംബനസമര നേതാക്കളായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

ഓണ്‍ലൈന്‍ പെണ്‍വാണിഭങ്ങളെക്കുറിച്ച് നാല് വര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്.

പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ ലൈംഗികവ്യാപാരത്തിനായി കേരളത്തില്‍ എത്തിച്ചു. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നു തുടങ്ങിയ കാര്യങ്ങളാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഐജി എസ് ശ്രീജിത്ത് ഐപിഎസ് നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന അന്വേഷണത്തിലാണ് രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. 2015 ല്‍ നെടുമ്പാശ്ശേരിയില്‍ വച്ചായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Back to top button