Thiruvambady

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി സൈക്കിൾ യാത്ര ചെയ്യുന്ന അമലിനും അബിനും അതിഥിനും സ്വീകരണം നല്കി

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച കാസർഗോഡ് – തിരുവനന്തപുരം സൈക്കിൾ യാത്രയെ V4 പീപ്പിൾ പാർട്ടി തൃക്കാക്കര നിയോജക മണ്ഡലത്തിൻറെ നേതൃത്വത്തിൽ പാലാരിവട്ടത്ത് വച്ച് പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

രാജ്യത്ത് അനിയന്ത്രിതമായി ഇന്ധന വില ഉയരുന്നതിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായാണ് നിലമ്പൂർ സ്വദേശിയായ അമലും തിരുവമ്പാടി സ്വദേശിയായ അബിനും പാലക്കാട് സ്വദേശിയായ അതിഥ് ടി.കെ യും തങ്ങളുടെ യാത്ര കാസർഗോഡ് നിന്നും ആരംഭിച്ചത്.

രാത്രി വൈകി എറണാകുളം ജില്ലയിൽ പ്രവേശിച്ച യാത്രാ സംഘത്തിന് താമസസൗകര്യവും ഭക്ഷണവും ഒരുക്കി ഇവർ മുന്നോട്ടു വച്ചിരിക്കുന്ന വിഷയത്തിൽ വി ഫോർ കൊച്ചിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button