Thiruvambady

ഹരിത കേരള മിഷന്റെ ഭാഗമായി ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന കർമപദ്ധതിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി

തിരുവമ്പാടി : ഈ കഴിഞ്ഞ പ്രളയത്തിൽ മിക്ക ജലാംശയങ്ങളും മണ്ണും മറ്റ് മാലിന്യങ്ങളും വന്നടിഞ്ഞ്കൂടി കിടക്കുന്നത് നീക്കം ചെയ്ത് നീരൊഴുക്കിനെ സുഗമമാക്കുന്ന പരിപാടിയാണ് ഇത്.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല് തോടുകളാണ് ഇതിനായി തിരഞ്ഞെടുത്തത്.കക്കുണ്ട് തോട്ടിലാണ് ഇന്ന് പ്രവർത്തി തുടക്കം കുറിച്ചത്. തൊഴിലുറപ്പ് പ്രവർത്തകരുടെയും, സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടു കൂടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
PT അഗസ്റ്റ്യൻ പരിപാടിയുടെ പഞ്ചായത്ത്തലഉദ്ഘാടനം നിർവഹിച്ചു ,വൈസ് പ്രസിഡന്റ് ഗീത വിനോദ് (അദ്ധ്യക്ഷത വഹിച്ചു.) ചെയർമാൻമാരായ K.Rഗോപാലൻ, സുഹ്റമുസ്തഫ, മെമ്പർമാരായ ബോസ് ജേക്കബ്, സ്മിത ബാബു, വിൽസൻ Tമാത്യു, റോബർട്ട്, പഞ്ചായത്ത് സെക്രട്ടറി മനോജ്, സി ഗണേഷ് ബാബു,മോളി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button