Entertainment

അച്ഛനെ വെല്ലുന്ന ആക്ഷന്‍ പ്രകടനവുമായി അദ്വൈത് ജയസൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘തൃശ്ശൂര്‍ പൂര’ത്തിലെ രംഗം

ജയസൂര്യയുടെ ക്രിസ്മസ് റിലീസായി തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ ‘പുള്ള് ഗിരി’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയുടെ മകന്‍ അദ്വൈത് ആണ്. അച്ഛനെ വെല്ലുന്ന പ്രകടനമാണ് ‘കുട്ടി ഗിരി’ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കുട്ടി ഗിരി’യുടെ ചില രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്.

‘ആട് 2’വിന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കൂടിയാണിത്.

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, സുദേവ് നായര്‍, ഷാജു ശ്രീധര്‍, വിജയ് ബാബു, സാബു, മണിക്കുട്ടന്‍, ടിജി രവി, ശ്രീജിത്ത് രവി, സൂധീര്‍ കരമന, സാബു മോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫ്രൈഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

Related Articles

Leave a Reply

Back to top button