Kerala

കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങി

തിരുവനന്തപുരം: കെ എസ്ആർടിസിയിൽ പെൻഷൻ വിതരണം വീണ്ടും മുടങ്ങി. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും നടപടിക്രമം പൂർത്തിയാക്കുന്നതു വൈകിയതുമൂലം 36000 പെൻഷൻകാരാണു ദുരിതത്തിലായത്.

ജൂലൈ മുതൽ സെപ്റ്റംബർ വരെ 3 മാസത്തേക്കു കൂടിയുള്ള പെൻഷൻ വിതരണം ചെയ്യാൻ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കാനാണു സർക്കാർ അനുമതി നൽകിയത്. പെൻഷനു പ്രതിമാസം 70 കോടിയാണു വേണ്ടത്. എന്നാൽ, ഇതിനായി കെഎസ്ആർടിസിയും സഹകരണ വകുപ്പും തമ്മിൽ ഒപ്പിടേണ്ട കരാർ തയാറാക്കുന്നത് അകാരണമായി വൈകിപ്പിക്കുകയായിരുന്നു. എല്ലാ മാസവും അഞ്ചിനു മുൻപു ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ 15 കഴിഞ്ഞിട്ടും കിട്ടാതായതോടെ പെൻഷൻകാർ പരാതിയുമായി സർക്കാരിനെ സമീപിച്ചു. ഇന്നലെ രാത്രിയോടെ കരാർ തയാറായെങ്കിലും പണം സമാഹരിച്ചു ജീവനക്കാരുടെ അക്കൗണ്ടുകളിലെത്താൻ 2 ദിവസം കൂടിയെടുക്കുമെന്നാണു സൂചന.

Related Articles

Leave a Reply

Back to top button