Kerala

സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41

സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂർ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസർഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 101 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 85 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,21,82,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി.

Related Articles

Leave a Reply

Back to top button