Mukkam

എസ്.എഫ്.ഐ തിരുവമ്പാടി മണ്ഡലം വിദ്യാർത്ഥി കൺവെൻഷനും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫിനെ വിജയിപ്പിക്കുക എന്ന് ആഹ്വാനം ചെയ്ത്കൊണ്ട് എസ്.എഫ്.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് വിദ്യാർത്ഥി കൺവെൻഷനും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വൻ വിദ്യാർത്ഥി പങ്കാളിത്തത്തിൽ വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്ന് വന്ന ജനപിന്തുണയേറെയുള്ള യുവനേതാവിനെ വിജയിപ്പിക്കാൻ വ്യത്യസ്തമായ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പിന്തുണ നേടിയെടുക്കുമെന്നും കൺവെൻഷനിൽ മണ്ഡലം കമ്മിറ്റി അറിയിച്ചു.

പരിപാടി എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി അതുൽ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജോസഫ് വി സോജൻ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നികിത കെ.പി,ഏരിയ ജോ:സെക്രട്ടറി മുഹമ്മദ്‌ ദിൽഷാദ്, അജിബിൻ എം, ആദർശ, നകുൽ , അഭി ഇടകണ്ടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button