Karassery

കാരശ്ശേരി വല്ലത്തായിക്കടവ് പാലം ടെൻഡർ ക്ഷണിച്ചു

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിൽ കാരമൂലയേയും വല്ലത്തായിപ്പാറയേയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിക്കുന്ന നിർദിഷ്ട വല്ലത്തായിക്കടവ് പാലം നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു. പൊതുമരാമത്ത് പാലം വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് 4 കോടി 95 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാനാവുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. മെയ് ഒന്ന് വരെ സമർപ്പണ കാലാവധിയുള്ള ടെൻഡർ മെയ് മൂന്നിന് ഓപ്പൺ ചെയ്യും.

Related Articles

Leave a Reply

Back to top button