Thiruvambady

എൻ ഡി എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി. അഗസ്‌ത്യൻ മുഴിയിൽ നിന്ന് മുക്കം നഗരത്തിലേക്ക് നടത്തിയ റോഡ് ഷോയിൽ ബൈക്കിലും കാറിലും ജീപ്പിലുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

നഗരസഭ കൗൺസിലർ എം.ടി.വേണുഗോപാൽ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി ജയപ്രകാശ്, പി.പ്രേമൻ, ജോണി കുമ്പളങ്ങൽ,ബാബു മൂലയിൽ, ബാലകൃഷ്ണൻ വെണ്ണക്കോട്, സുബനീഷ്മണാശേരി, യു.ടി.ഹരിദാസൻ, ബിനോജ് ചേറ്റൂർ, എം.ടി.സുധീർ, ബിനു അടുക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button