മലബാർ സ്പോർട്സ് അക്കാദമിയിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്

കേരളത്തിലെ ഏറ്റവും മികച്ച മൾട്ടി ഇവന്റ് കായിക പരിശീലന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ മലബാർ സ്പോർട്സ് അക്കാദമിയുടെ ഈ വർഷത്തെ സെലക്ഷൻ പ്രക്രിയകൾ ആരംഭിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ അക്കാദമിക് പരിശീലനത്തിനും കായിക പരിശീലനത്തിനും ഒരുപോലെ പ്രാധാന്യം നല്കുന്ന മലബാർ സ്പോർട്സ് അക്കാദമിയുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ അഞ്ചാം തിയ്യതി രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്നു.
2008, 2009, 2010 എന്നീ വർഷങ്ങളിൽ ജനിച്ച കായികക്ഷമതയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് സെലക്ഷന് പരിഗണിക്കുന്നത്. കേരളത്തിലെ മുൻനിര കായിക പരിശീലകരിൽ ഒരാളായ ടോമി ചെറിയാനാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ശിശുസൗഹൃദ അന്തരീക്ഷത്തിൽ മികച്ച പരിശീലന സൗകര്യങ്ങളോടുകൂടി നടത്തുന്ന ക്യാമ്പിൽ ഓരോ ഇവന്റിനും യോഗ്യതയുള്ള വെവ്വേറെ പരിശീലകർ പരിശീലനം നൽകുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9446256120, 9387526859, 9847116371 എന്നീ ഫോണ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.







