Thiruvambady

ടിപ്പർ ലോറി വാടക നൽകിയില്ല; നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു

തിരുവമ്പാടി : കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു.

റോഡ് നിർമ്മാണ പ്രവർത്തനത്തിനായി നാഥ് കൺസ്ട്രക്ഷൻ വാടകയ്ക്ക് എടുത്ത് വാഹനങ്ങൾക്ക് വാടക കുടിശ്ശിക നൽകാതെ വാടക കരാർ അവസാനിപ്പിച്ചതിനെതിരെ ടിപ്പർ മുതലാളിമാരും തൊഴിലാളികളും ചേർന്നാണ് വാഹനങ്ങൾ തടഞ്ഞത്.

ഓരോ ടിപ്പറിന്നും 5 മാസത്തെ വാടകയായി രണ്ടു ലക്ഷം രൂപയോളം വാടകക്കുടിശ്ശിക നൽകാൻ ഉണ്ടെന്നും, ഇത്തരത്തിലുള്ള നാല് ടിപ്പർ ലോറികളുടെ കരാറാണ്, നാഥ് കൺസ്ട്രക്ഷൻ അവസാനിപ്പിച്ചതെന്ന് ടിപ്പർ ലോറി മുതലാളിമാർ പറയുന്നു.

തിരുവമ്പാടി മിൽ മുക്ക് പരിസരത്ത് നാഥ് കൺസ്ട്രക്ഷന്റ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തുനിന്നും രാവിലെ വാഹനങ്ങൾ പുറത്തേക്ക് എടുക്കുമ്പോളാണ് വാഹനങ്ങൾ തടഞ്ഞത്, തുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായതിനെതുടർന്ന് നാട്ടുകാർ ഇടപെട്ട് ചർച്ചയിലൂടെ പരിഹാരം കാണാൻ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button