രക്തംദാനം ചെയ്ത് എൻ എസ് എസ് വളണ്ടിയർമാർ

കൊടിയത്തൂർ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തിപ്പിടിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എംവിആർ കാൻസർ സെന്ററുമായി സഹകരിച്ചാണ് ജീവദ്യുതി പോൾ ബ്ലഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ജീവദ്യുതി രക്തദാന ക്യാമ്പ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യുന്നു. കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ 67 പേർ രക്തം ദാനം ചെയ്തു. ക്യാമ്പ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സി ഫസൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികൾ രക്തദാനം നിർവഹിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, വി ഷംലൂലത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, പ്രിൻസിപ്പൽ എം.എസ് ബിജു, പ്രധാനാധ്യാപകൻ ജി. സുധീർ ശരീഫ് അമ്പലക്കണ്ടി ഡോക്ടർ വാഫിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം തുടങ്ങിയവർ സംസാരിച്ചു.
രക്തദാന ക്യാമ്പിന് മുന്നോടിയായി എൻഎസ്എസ് വളണ്ടിയർമാർ 500 ഓളം വീടുകളിൽ രക്തദാന ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തിതിരുന്നു. അധ്യാപകരായ ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, പി.കെ ജാസിറ, റുബീന മണ്ണിൽ തൊടി, പി.സി ജിംഷിദ, കെ.സി ലുക്മാൻ, വളണ്ടിയർമാരായ മുഹമ്മദ് അമീൻ, മിസ്ബ, മിഷാൽ, മിൻഹാൽ ആയിഷ തമന്ന തുടങ്ങിയവർ നേതൃത്വം നൽകി.







