Thiruvambady
വെഞ്ചരിപ്പ് കർമം നിർവഹിച്ചു

തിരുവമ്പാടി : അൽഫോൻസ കോളേജിൽ പുതിയ കവാടം, വെബ്സൈറ്റ്, വൈ ഫൈ സംവിധാനം, ഐക്യു എ.സി. ഓഫീസ് എന്നീ സൗകര്യങ്ങൾ ഒരുക്കി.
താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, രൂപതാ വികാരി ജനറൽ മോൺ ജോൺ ഒറുവങ്കര, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുരയിടം, ഫാ. ജോസ് ഓലിയക്കാട്ട്, ഫാ. റോയി തേക്കുംകാട്ടിൽ എന്നിവർ വെഞ്ചരിപ്പ് കർമം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. കെ.വി. ചാക്കോ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. സ്കറിയ മങ്ങരയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ഷെനീഷ് അഗസ്റ്റിൻ, ഫാ. ജിയോ മാത്യു, ഫാ. ഷിജു മാത്യു, ഫാ. സിബി കുഴുവേലിൽ, ഫാ. ജോർജ് മാത്യു എന്നിവർ സംസാരിച്ചു.







