Kerala

ചുരത്തില്‍ ആംബുലന്‍സും ടിപ്പറും കൂട്ടിയിടിച്ചു

അടിവാരം:ചുരം രണ്ടാം വളവിന് സമീപത്ത് ആംബുലന്‍സും ടിപ്പറും കൂട്ടിയിടിച്ച് അപകടം, ആംബുലന്‍സിന് എതിരെ റോങ് സൈഡ് കയറി വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചു മാറ്റിയപ്പോള്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ആംബുലന്‍സില്‍ ഡ്രൈവറും രോഗിയുടെ ബന്ധുവും മാത്രമായിരുന്നു ഉണ്ടായത്, മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് എംവിആറിലേക് രോഗിക്കായുള്ള മരുന്ന് എടുക്കാന്‍ പോവുന്ന വഴിയാണ് അപകടം

Related Articles

Leave a Reply

Back to top button