Kerala

സംസ്ഥാനത്തിന് ആശ്വാസം; ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി; ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 56 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന് തുടര്‍ച്ചയായ മൂന്നാം ദിവസവും ആശ്വാസം. ഇന്ന് സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി രോഗം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതിനിടെ ഇന്ന് ഇന്ന് 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 314 ആയി ഉയര്‍ന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 188 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Back to top button