Kodanchery

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ബുൾബുൾ യൂണിറ്റിനെ അനുമോദിച്ചു

കോടഞ്ചേരി: താമരശ്ശേരി സ്കൗട്ട് & ഗൈഡ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ തൃക്കുറ്റിശ്ശേരി ഗവൺമെന്റ് യു.പി സ്കൂളിൽ വച്ച് നടത്തിയ ബുൾബുൾ ഉത്സവത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ യൂണിറ്റിനെ അനുമോദിച്ചു.

താമരശ്ശേരി ജില്ലാ ഗൈഡ്സ് ട്രെയിനിങ് കമ്മീഷണർ ത്രേസ്യാമ്മ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി മെമന്റോ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി. സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button