Thiruvambady

കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

തിരുവമ്പാടി : വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കൂടരഞ്ഞി മുതുവമ്പായി നെല്ലിക്കാത്തെരുവിൽ തോമസിന്റെ കിണറ്റിലാണ് ഞായറാഴ്ച രാത്രി കാട്ടുപന്നി അകപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് അറിയുന്നത്.

സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട കൂടരഞ്ഞി സ്വദേശി ജേക്കബ് മാത്യു മംഗലത്തിൽ എത്തി പന്നിയെ വെടിവെച്ചുകൊല്ലുകയായിരുന്നു. വനംവകുപ്പ് അധികൃതർ ഇൻക്വസ്റ്റ് നടത്തി സംസ്കരിച്ചു. ഗ്രാമപ്പഞ്ചായത്തംഗം റോസിലി, മുൻ അംഗം ജിജി കട്ടക്കയം എന്നിവരും സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button