Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചെറിയാര്യനാടുള്ള പ്രദീപ്(35) ആണ് മരിച്ചത്. അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ശബരീനാഥന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. പ്രചരണവുമായി ഓപ്പണ്‍ ജീപ്പില്‍ സ്ഥാനാര്‍ഥി ചാമവിള നില്‍ക്കുമ്പോഴാണ് പര്യടനത്തിനിടയില്‍ ആര്യനാട്-കുറ്റിച്ചല്‍ റോഡില്‍ അപകടമുണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







