യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തു; മണ്ഡലത്തിൽ നിറഞ്ഞു തുളുമ്പി പദ്ധതികൾ

മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സിപി ചെറിയ മുഹമ്മദിൻ്റെ പ്രകടനപത്രിക പ്രകാശനം ചെയ്തു. മുക്കം ബൈപ്പാസിൽ പ്രവർത്തിക്കുന്ന
യു.ഡി.എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് യു.ഡി.എഫ് നേതാക്കളുടെ സാനിധ്യത്തിൽ പ്രകടന പത്രികയുടെ പ്രകാശന കർമം നിർവഹിച്ചത്.
തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രകടന പത്രികയിൽ പദ്ധതികളുടെ വലിയ പ്രഖ്യാപനവുമായാണ് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
മണ്ഡലത്തിലെ മലയോര കർഷകരെ ഏറെ വലയ്ക്കുന്ന ഭൂമി പ്രശ്നങ്ങൾക്കും കാട്ടുപന്നി വന്യമൃഗശല്യത്തിനും പരിഹാര നടപടി ഉറപ്പു നൽകുന്നതാണ് പ്രകടനപത്രിക.
ടൂറിസത്തിൻ്റെ അനന്തസാധ്യതകൾ ഊന്നൽ നൽകുന്നതിനോടൊപ്പം
ഗതാഗത കായിക വിദ്യാഭ്യാസ മേഖലകൾക്കും മുൻഗണന നൽകുമെന്നും
വനം, റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങിയുള്ളതും
അല്ലാത്തതുമായ മുഴുവൻ ഭൂരേഖ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അർഹരായ മുഴുവനാളുകൾക്കും പട്ടയം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
അൺ സർവ്വേ ഭൂമികൾ റീസർവ്വേ ചെയ്യുമെന്നും ബഫർസോൺ ആശങ്ക അകറ്റുമെന്നും ഉൾപ്പെടെ കർഷകർ അനുഭവിക്കുന്ന തീരാ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കും എന്നതും മുഖ്യ വാഗ്ദാനങ്ങളാണ്.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പുതിയ റോഡുകൾ നിർമ്മിക്കും എന്നും
ചുരം റോഡ് യാത്രാദുരിതത്തിന് പരിഹാരം കാണുകയും കള്ളാടി മേപ്പാടി തുരങ്കപാത സാങ്കേതികത്വം പരിഹരിച്ച് നടപ്പിലാക്കുമെന്നും
ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ
ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്നും.
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും കയാക്കിംഗ് അന്താരാഷ്ട്ര നിലവാരത്തിൽ നടപ്പിലാക്കും.
മണ്ഡലത്തിലെ പ്രധാന ടൂറിസം മേഖലകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്നും
ഈ രംഗത്ത് സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രകടന പത്രിക ഉറപ്പ് നൽകുന്നു.
മലയോരമേഖലയിലെ പുരാതന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടന ടൂറിസവും പ്രകടനപത്രിക ഉറപ്പുനൽകുന്നുണ്ട്.
മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ കൊണ്ടുവരുന്നതിനോടൊപ്പം
മുഴുവൻ പൊതു വിദ്യാലയങ്ങളും ഉന്നത നിലവാരത്തിൽ എത്തിക്കുമെന്നും
കോടഞ്ചേരി ഗവൺമെൻറ് കോളേജിനെ
സെൻറർ ഓഫ് എക്സലൻസി ആക്കി ഉയർത്തുമെന്നും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും സ്പോർട്സ് ഹോസ്പിറ്റലും നിർമ്മിക്കുമെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്.
ത്രിതല പഞ്ചായത്തുകളുടെ സഹകരണം ഉൾപ്പെടെ പ്രയോജനപ്പെടുത്തി
മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
പട്ടികജാതി പട്ടികവർഗ്ഗ കോളനികൾ ആധുനിക വൽക്കരിക്കുന്നതിനൊപ്പം യുഡിഎഫ് സംസ്ഥാന പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾക്ക് മണ്ഡലത്തിൽ പ്രാധാന്യം നൽകുമെന്നും
പ്രകടന പത്രിക ഉറപ്പുനൽകിയതായി യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി ഒരു നായകൻ ഇല്ലാതെയാണ് തിരുവമ്പാടി മണ്ഡലം മുന്നോട്ടു പോയതൊന്നും താൻ വിജയിക്കുകയാണെങ്കിൽ തിരുവമ്പാടിയെ മുന്നിൽ നിന്ന് നയിക്കുമെന്നും സ്ഥാനാർഥി സിപി ചെറിയ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മണ്ഡലത്തിലെ പ്രധാന പ്രശ്നമായ വന്യമൃഗശല്യവും ആയി ബന്ധപ്പെട്ട വിഷയത്തിൽ താൻ മനുഷ്യ പക്ഷത്ത് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സി. ജെ ആൻറണി, സികെ കാസിം, ബാബു പൈക്കാട്ട്, കെ.ടി മൻസൂർ, വി കെ ഹുസൈൻ കുട്ടി, സി എ മുഹമ്മദ് എന്നിവർ പങ്കെടുത്തു







