Kozhikode

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പെരുവയല്‍ സ്വദേശി രാജേഷാണ് മരിച്ചത്. നാല്‍പത്തിയഞ്ചു വയസായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നോണ്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞമാസം 20 നാണ് ഇദ്ദേഹത്തിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ വൃക്കസംബന്ധമായ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 12 -ാമത്തെ കൊവിഡ് മരണമാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ഇതര വാര്‍ഡുകളില്‍ ചികിത്സയിലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം നിരീക്ഷണത്തില്‍ പോയിരുന്നു.

Related Articles

Leave a Reply

Back to top button