Kerala

സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വര്‍ധിച്ചു. പവന് 29,000 രൂപയില്‍ എത്തിയിരിക്കുകയാണ് ഇന്നത്തെ സ്വര്‍ണ്ണ വില നിരക്ക്. ഗ്രാമിന് 3,625 രൂപയുമാണ് രേഖപ്പെടുത്തയത്.

ഡിസംബര്‍ 28ന് 29,000 ത്തിലേക്ക് ഉയര്‍ന്ന നിരക്ക് പിന്നീട് താഴ്ന്നിട്ടില്ല. ഡിസംബര്‍ 27ന് ഗ്രാമിന് 3,625 രൂപയും പവന് 28,920 രൂപയുമായിരുന്നു നിരക്ക്.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,513.86 ഡോളറാണ് ഇന്നത്തെ നിരക്ക്.

Related Articles

Leave a Reply

Back to top button