ഖത്തറില്‍ കോവിഡ് വ്യാപനം:കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി വിശദാംശങ്ങള്‍ അറിയാം

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇനി പറയുന്ന നിയന്ത്രണങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച മുതലാണ് ഇത് നടപ്പില്‍ വരിക.
1. ഷോപ്പിങ് കോംപ്ലക്‌സുകളില്‍ പരമവാധി 30 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം. 16 വയസ്സുള്ളവര്‍ക്ക് വാണിജ്യ കേന്ദ്രങ്ങളില്‍ പ്രവേശനമില്ല. വാണിജ്യ കേന്ദ്രങ്ങളിലെ റസ്റ്റൊറന്റുകള്‍ അടച്ചിട്ട നടപടി തുടരും. ഇവിടെ ഡെലിവറി സേവനം മാത്രം
2. റസ്റ്റൊറന്റുകളിലും കഫേകളിലും അകത്തിരുന്ന ഭക്ഷണം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ല. ഡെലിവറി, പാര്‍സല്‍ സേവനം അനുവദിക്കും
3. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ജോലിക്കാരുടെ എണ്ണം പരമാവധി 50 ശതമാനം മാത്രം. ബാക്കിയുള്ളവര്‍ വീടുകളില്‍ ജോലി തുടരണം
4. ജോലി സ്ഥലത്തെ മീറ്റിങ്ങുകള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്കു മാറ്റണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പരമാവധി അഞ്ച് പേരെ വച്ച് മീറ്റിങ് ചേരാം
5. മസ്ജിദുകളില്‍ അഞ്ച് നേരത്തേ നമസ്‌കാരവും ജുമുഅ നമസ്‌കാരവും അനുവദിക്കും. എന്നാല്‍, റമദാനിലെ തറാവീഹ് നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം. 12 വയസ്സിന് താഴെയുള്ളവരെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കില്ല.
6. എല്ലാ തരത്തിലുള്ള സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പുറത്ത് പരമാവധി അഞ്ചു പേരുടെ ഒത്തുചേരല്‍ നടത്താം.
6. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും വിവാഹത്തിനുള്ള നിരോധനം തുടരും
7. പാര്‍ക്കുകള്‍, ബീച്ചുകള്‍ കോര്‍ണിഷ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തൂകൂടുന്നതും ഇരിക്കുന്നതും അനുവദനീയമല്ല. എന്നാല്‍, നടത്തം, ജോഗിങ് തുടങ്ങിയ വ്യക്തിഗത കായിക പരിപാടികള്‍ അനുവദിക്കും
8. വാഹനത്തില്‍ നാലുപേരില്‍ കൂടുതല്‍ പാടില്ലെന്ന നിയന്ത്രണം തുടരും
9. ബസ്സുകളില്‍ പകുതി പേര്‍ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയന്ത്രണം തുടരും
10. മെട്രോയില്‍ പരമവാധി ആളുകളുടെ എണ്ണം 20 ശതമാനമാക്കി ചുരുക്കി. വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാവില്ല.
11. ഡ്രൈവിങ് സ്‌കൂളുകള്‍ പൂട്ടിയ നടപടി തുടരും
12. സിനിമാ തിയേറ്ററുകള്‍ അടച്ചു
13. നഴ്‌സറികള്‍ അടച്ചു
14. സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും സേവനം ഓണ്‍ലൈനില്‍ മാത്രം
15. പബ്ലിക് മ്യൂസിയങ്ങളും ലൈബ്രറികളും അടച്ചു
16. എല്ലാ കോണ്‍ഫറന്‍സുകളും എക്‌സിബിഷനുകളും മറ്റു പരിപാടികളും മാറ്റി വച്ചു
17. വന്‍തോതില്‍ ജനങ്ങള്‍ ഒത്തുകൂടുന്ന മാര്‍ക്കറ്റുകളില്‍ 30 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം. ഇവ വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടണം
18. ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍ സലൂണുകളും പൂട്ടി
19. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും എന്റര്‍ടെയിന്‍മെന്റ് സെന്ററുകളും അടച്ചു
20. ഹെല്‍ത്ത് ക്ലബ്ബുകള്‍, മസാജ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ച നടപടി തുടരും






