ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് ജൂണ്‍ 23 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. യു എ ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ദുബൈയിലേക്ക് വരാന്‍ കഴിയൂ. 48 മണിക്കൂര്‍ മുമ്പ് എടുത്ത പി സി ആര്‍ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് വേണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് നടത്തണം. ദുബൈയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പി സി ആര്‍ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയണം.
യാത്രക്കാര്‍ യു എ ഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. 48 മണിക്കൂറിനുള്ളിലെ പി സി ആര്‍ ഫലം കൈവശം വേണം. പി സി ആര്‍ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് നടത്തണം. ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ പി സി ആര്‍ പരിശോധനക്ക് വിധേയമാകണം. പി സി ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയില്‍ ഇന്‍സ്റ്റിറ്റിയൂഷണ്‍ ക്വാന്റയിന്‍ നിര്‍ബന്ധമാണ് 24 മണിക്കൂറിനകം ഫലം വരും. ഇളവ് യു എ ഇ സ്വദേശികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മാത്രം. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം







