Thiruvambady

കൈതപ്പൊയിൽ-അഗസ്ത്യമുഴി റോഡ് നിർമ്മാണത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പ്രസിഡൻറ് അലക്സ് തോമസ്

കോ​ട​ഞ്ചേ​രി: കൈ​ത​പ്പൊ​യി​ൽ – അ​ഗ​സ്ത്യ​മു​ഴി റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട​ഞ്ചേ​രി സി​എ​ച്ച്സി – അ​മ്പാ​ട്ടു​പ​ടി റോ​ഡി​ലെ ശോ​ച​നീ​യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​ൽ ടെ​സ്റ്റി​നും വാ​ക്സി​നേ​ഷ​നും ആ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ കു​ടു​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​വു​ക​യാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി ഈ ​റോ​ഡി​ലെ ചെ​ളി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കൂ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വ​റി വേ​സ്റ്റി​ട്ട് യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കാ​ല​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ഥ് ക​ന്പ​നി​ക്കെ​തി​രെ ത​ക്ക​താ​യ ന​ട​പ​ടി​ക​ളും ഇ​ന്നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ വ​ക​യി​രു​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​വാ​നു​ള്ള ന​ട​പ​ടി​യും പി​ഡ​ബ്ല്യു​ഡി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Related Articles

Leave a Reply

Back to top button