Thiruvambady
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈ വിതരണം നടത്തി

തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് അഞ്ച് വർഷം കൊണ്ട്, അഞ്ച് ലക്ഷം ഫലവൃക്ഷങ്ങൾ നാട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതി ആണ് ‘ഹരിതം സഹകരണം’. ഈ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഫലവൃക്ഷ തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന് ഫലവൃക്ഷ തൈ നൽകി കൊണ്ട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ. ബാബു മാസ്റ്റർ പൈക്കാട്ടിൽ നിർവഹിച്ചു.
മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർമാരായ മനോജ് വാഴേപറമ്പിൽ, ജോയ് മ്ലാക്കുഴി, ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, പ്രസാദ് തോമസ്, സതീഷ് ബാബു ടി.പി തുടങ്ങിയവർ സംബന്ധിച്ചു.







