Entertainment

ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു വിവാഹിതനായി

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചലാണ് വധു. കോഴിക്കോട് വെച്ച് നടന്ന വിവാഹസത്കാരത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മാധ്യമപ്രവര്‍ത്തകനായ മാത്യു ജോയ് മാത്യു ഫിലിപ്പ്സ് ആന്റ് മങ്കി പെന്‍, മാച്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ഈ വര്‍ഷം മലയാള സിനിമയിലെ നിരവധി താരങ്ങളാണ് വിവാഹിതരായത്. പേളിയും ശ്രീനീഷും, ഹേമന്ത് മേനോന്‍, ശ്രീകുമാറും സ്നേഹയും, ശ്രിന്ദ, ആദില്‍ ഇബ്രാഹിം, ഗായകന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നിവരാണ് ഈ വര്‍ഷം വിവാഹിതരായവര്‍.

Related Articles

Leave a Reply

Back to top button