Kerala

പ്രക്ഷോഭങ്ങള്‍ അതിരുവിടരുത്; പരിധിവിട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതിരു കടക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായി തന്നെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കണ്ണൂരില്‍ ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങും അനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളും കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അതേസമയം, പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് നടപടികളും കേസും അതിര് കടക്കരുതെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Back to top button