Kerala

ജനുവരി ഒന്നു മുതല്‍ കടയടപ്പ് സമരവുമായി വ്യാപാരികള്‍; വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിന് ഇറങ്ങുന്നത്.

ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. ഉത്തരവ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വ്യാപാരികള്‍ മുന്നറയിപ്പ് നല്‍കി.

ബദല്‍ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനും, ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കാനാണെന്നും സമിതി കുറ്റപ്പെടുത്തി. ബദല്‍ സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കരുത്. ബദല്‍ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ രീതി തുടരണമെന്നും സമിതി പറഞ്ഞു.

Related Articles

Leave a Reply

Back to top button