Kozhikode

പൊലീസുകാരുടെ രഹസ്യയോഗം കർശന നടപടിവേണം – സി.പി.ഐ.എം

കോഴിക്കോട്: പിണറായി സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയുമായി
രഹസ്യയോഗം ചേർന്ന പൊലീസുകാർക്കെതിരെ കർശന നടപടി
സ്വീകരിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ നേതാക്കളടക്കം പങ്കെടുത്തായിരുന്നു യോഗം. കോൺഗ്രസ്‌
നേതൃത്വത്തിന്റെ പിൻബലത്തിലാണ്‌ ഒരുവിഭാഗം പൊലീസകാർ രാഷ്‌ട്രീയ അജൻഡയുമായി യോഗം ചേർന്നത്‌.

കോഴിക്കോട്‌ അളകാപുരി ഹോടലിൽ നടന്ന രഹസ്യയോഗത്തിന്റെ ദൃശ്യങ്ങളും വാർത്തയും
പുറത്തുവന്നിട്ടുണ്ടെന്ന് സി.പി.ഐ.എം‌ ജില്ലാ സെക്രട്ടേറിയറ്റ്‌ പറയുന്നു. പങ്കെടുത്തവരെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന
സാഹചര്യത്തിൽ നടപടി വൈകരുത്‌ എന്നും. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ ഇത്‌ ഗൗരവത്തോടെ കാണണം. പൊലീസ്‌ സേനയുടെയും സർക്കാർ ജീവനക്കാരുടെയും അച്ചടക്കക്കവും പെരുമാറ്റ സംഹിതകളും ലംഘിച്ച നീക്കമാണിത്‌. ഉത്തരവാദപ്പെട്ടവർ ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തര നടപടിക്ക്‌ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Back to top button