നെല്ലിപ്പൊയിൽ ആരോഗ്യ ഉപകേന്ദ്രത്തിൽ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി.

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നെല്ലിപ്പൊയിൽ ആരോഗ്യ ഉപകേന്ദ്രത്തിൽ ഇന്നലെ മൊബൈൽ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യമായി 181 പേരുടെ ആർടിപിസിആർ പരിശോധന നടത്തി.
കോടഞ്ചേരി സിഎച്ച്സിയിൽ 41 പേരുടെ ആന്റിജൻ ടെസ്റ്റ് നടത്തി. ഇതിൽ എട്ടുപേരുടെ പരിശോധന ഫലം പോസിറ്റീവ് ആയി. 20ന് നൂറാംതോട്, 23ന് മൈക്കാവ്, 27ന് വലിയ കൊല്ലി / മുറമ്പാത്തി, 30ന് കണ്ണോത്ത് എന്നിവിടങ്ങളിൽ കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ നടക്കും






